ഓസ്കാർ: മികച്ച ചിത്രം നൊമാഡ്‌ലാൻഡ്, മികച്ച സംവിധായക ക്ലോയ് ഷാവോ

ലോസ്ആഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലോസാഞ്ചിലസില്‍ വെച്ച് ഇന്ത്യന്‍ സമയം 26/04/21 തിങ്കളാഴ്ച്ച പുലര്‍ച്ച 5.30നാണ് ചടങ്ങ് ആരംഭിച്ചത്.

മികച്ച ചിത്രമായി ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ക്ലോയ് ഷാവോ തന്നെ സ്വന്തമാക്കി. ഈ ചിത്രത്തിലെ ഫോൺ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാൻസസ് മാക്ഡോർമൻസ് ആണ് മികച്ച നടിയും തൻറെ എൺപത്തിമൂന്നാം വയസ്സിൽ വിഖ്യാത നടൻ ആൻറണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി. ഹോപ്കിൻസിന്റെ രണ്ടാമത്തെ അക്കാദമി അവാർഡ് കൂടിയാണ് ഇത്. 1992 ഇൽ ലൈസൻസ് ഓഫ് ദി ലാമ്ബ്സിലെ പ്രകടനത്തിന് അദ്ദേഹത്തിന് ഇതേ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഡാനിയൽ കലൂയയാണ് മികച്ച സഹനടൻ. ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ പ്രകടനമാണ് ഡാനിയലിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. പ്രോമിസിംഗ് യംഗ് വുമണിന്റെ രചന നിർവഹിച്ച എമറാൾഡ് ഫെന്നൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്‌ളോറിയൻ സെല്ലറും സ്വന്തമാക്കി.

പരമ്പരാഗത വേദിയായ ഡോൾബി തീയേറ്ററുകളിലും ചടങ്ങുകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ മുഖ്യ വേദി ഡാർക്ക് നൈറ്റ് റൈസസ്, പേൾ ഹാർബർ, ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയിട്ടുള്ള ലോസ് ഏഞ്ചൽസിലെ പ്രധാന റെയിൽവേ സ്റ്റേഷനായ യൂണിയൻ സ്റ്റേഷൻ ആയിരുന്നു.

സംവിധായകൻ സ്റ്റീവൻ സോഡർബർഗിന്റ നേതൃത്വത്തിലായിരുന്നു അവാർഡ് ഷോയുടെ നിർമ്മാണം . വേദികളിൽ നേരിട്ട് എത്തുന്നവരെ കൂടാതെ പല അതിഥികളും നോമിനേഷൻ ലഭിച്ച വരും പല സ്ഥലങ്ങളിൽ നിന്നായി ഉപഗ്രഹ സഹായത്തോടെ പങ്കെടുത്തു. പതിവുപോലെ ഇക്കുറിയും ഷോ അവതാരകൻ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സൂം മീറ്റിങ്ങും ഒഴിവാക്കിയിരുന്നു. എന്നാൽ കഴിഞ്ഞതവണത്തെ പുരസ്കാര ജേതാക്കളായ മിക്കവരും ഇത്തവണ പുരസ്കാര ദാതാക്കളായി എത്തിയിരുന്നു.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെന്മാർക്ക്)

മേക്കപ്പ്, കേശാലങ്കാരം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച വസ്ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്

മികച്ച ശബ്ദവിന്യാസം-സൗണ്ട് ഓഫ് മെറ്റൽ

മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ

മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ

ലോസ് ആഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ് നടന്നത്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താൻ കഴിയാത്തവർക്കായി യു.കെയിൽ പ്രേത്യക ഹബ് ഒരുക്കിയിരുന്നു. 170 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →