കോഴിക്കോട്: കോവിഡ് കാലത്ത് കുട്ടികളില്‍ പുതിയ ഒരു രോഗം പടരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കുട്ടികളുടെ ഐസിയു വിഭാഗം തലവന്‍ ഡോ. എംപി ജയകൃഷ്ണന്‍. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം(എം.ഐ.എസ്-സി) എന്ന പേരിലുളള രോഗമാണ് പടരുന്നത്. പനി, വയറുവേദന, വയറിളക്കം ഛര്‍ദ്ദി,മേലാസകലം ചുവന്ന തടിപ്പ് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. കഴിഞ്ഞ ആറുമാസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച 100 ഓളം കുട്ടികളെ ചികിത്സിച്ച് ഭേദമാക്കിയതായി ഡോക്ടര്‍ പറഞ്ഞു
ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. പരിശോധിച്ചാല്‍ അപൂര്‍വം ചിലര്‍ക്കേ കോവിഡ് പോസിറ്റീവാകൂ. കോവിഡ് രോഗികളുമായുളള സമ്പര്‍ക്കത്തിലൂടെയും മറ്റുമാണ് ചുരുങ്ങിയ തോതിലെങ്കിലും രോഗം വരുന്നത്. പ്രധാനമായും ഹൃദയത്തെയാണ് രോഗം ബാധിക്കുക. കോവിഡ് മൂര്‍ധന്യാവസ്ഥക്കുശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത് തുടങ്ങിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് കുട്ടികളുടെ വിഭാഗത്തില്‍ മാത്രം നൂറോളം കുട്ടികളെ പ്രവേശിപ്പിച്ചു. 12 വയസിന് താഴെയുളളവരാണിവര്‍. കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ദ്ധ ചികിത്സ നല്‍കി എല്ലാവരുടേയും ജീവന്‍ രക്ഷിക്കാനായതായി ഡോ. ജയകൃഷ്ണന്‍ പറഞ്ഞു. . തിരുവനന്തപുരം, തൃശൂര്‍, എറണാകുളം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചുരുക്കം കുട്ടികള്‍ക്ക് രോഗം വന്നിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ കോഴിക്കോട്ടാണ്