സംസ്ഥാനത്ത് രണ്ടാം ദിവസവും ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 25/04/21 ഞായറാഴ്ചയും ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു. പുറത്തേക്കിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവനയോ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ കൈയ്യില്‍ കരുതണം. പൊലീസിന്റെ വ്യാപക പരിശോധന ഉണ്ടാവും. അവശ്യ സര്‍വീസുകള്‍ തടയുന്നില്ല. കെഎസ്ആര്‍ടിസി ബസുകള്‍ 60 ശതമാനം സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവും ആരാധനയെന്ന് കെസിബിസിയും യാക്കോബായ സഭയും മാര്‍ത്തോമ സഭയും പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →