എനിക്ക് അന്ധവിശ്വാസങ്ങൾ ഇല്ല . വിശ്വാസങ്ങളുണ്ട്. ഈശ്വര വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ബൈജു സന്തോഷ്

വിശ്വാസങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ലോകമാണ് സിനിമാലോകം. എന്തു കാര്യങ്ങളും വിശ്വാസം നോക്കി ചെയ്യുന്ന ഇവിടെ മിക്ക നടൻമാരും ഈശ്വര വിശ്വാസികൾ ആണ് . ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഉള്ള തന്റെ വിശ്വാസത്തെക്കുറിച്ച് ഒരു ചാനൽ അഭിമുഖത്തിൽ തുറന്ന്പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. എനിക്ക് അന്ധവിശ്വാസങ്ങൾ ഇല്ല . വിശ്വാസങ്ങളുണ്ട്. സ്ഥിരമായി അമ്പലത്തിൽ പോകാറില്ല. അവസാനമായി ക്ഷേത്രത്തിൽ പോയത് ദാസേട്ടനൊപ്പം ആണ് . അത് ഒരു അപ്രതീക്ഷിത സന്ദർശനം ആയിരുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സിനിമയ്ക്കുവേണ്ടി മൂകാംബികയിൽ പോകുമ്പോഴാണ് അവിടെവച്ച് ദാസേട്ടനെ കണ്ടത് ദാസേട്ടൻ ജന്മദിനമായിരുന്നു എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു, നീ അമ്പലത്തിൽ വരുന്നില്ലെയെന്ന് . എന്തായാലും ദാസേട്ടനൊപ്പം പോകാം എന്ന് ഞാനും കരുതി അങ്ങനെ കൂടെ പോയി.

ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു സ്വഭാവം ഇല്ല . ആരോടും തെറ്റ് ചെയ്യുന്നില്ല. മോശമായി പെരുമാറുന്നില്ല. പിന്നെ ഞാൻ എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് ചിന്തയാണ് എനിക്കുള്ളത്. എന്നുവെച്ച് പ്രാർത്ഥിക്കുന്നവർ തെറ്റ് ചെയ്യുന്നവരാണ് എന്നല്ല ഞാൻ ഉദ്ദേശിച്ചത്. ഇത് എന്റെ അഭിപ്രായം മാത്രമാണ്.

ഞാൻ വിശ്വസിക്കുന്ന രണ്ട് ദൈവങ്ങൾ സൂര്യനും ചന്ദ്രനും ആണ് . അതാണ് എന്റെ വിശ്വാസം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →