കളത്തൂപ്പുഴ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം , പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

കൊല്ലം: കൊല്ലം കളത്തൂപ്പുഴയില്‍ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം നടന്നിട്ട് മൂന്നുദിവസം. മോഷ്ടാക്കളെ കണ്ടെത്താനാകാതെ പോലീസ്. മാസങ്ങളുടെ ഇടവേളയില്‍ ഇത് രണ്ടാാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നന്നത്. കളത്തൂപ്പുഴ സ്‌റ്റേഷന്റെ മതിലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആനക്കൂട് ശിവക്ഷേത്രിലാണ് മോഷണം നടന്നത്. തൊട്ടപ്പുറത്ത് വനം വകുപ്പിന്റെ ഓഫീസും ഉണ്ട്.

സി സി ടിവി തകര്‍ത്തഷേഷം അകത്തുകടന്ന മോഷ്ടാവ് . ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയും മറ്റ് ആഭരണങ്ങളും അപഹരിച്ചു. പുറമേ ക്ഷേത്രത്തിലുണ്ടായിരുന്ന മുഴുവന്‍ വഞ്ചികളും കുത്തിത്തുറക്കുകയും ചെയ്തു. സ്വര്‍ണവും പണവുമായി ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അനുമാനം

വിരലടയാള വിദഗ്ദ്ധരടക്കം എത്തി തെളിവെടുപ്പ് നടത്തിയെങ്കിലും മോഷ്ടാവിനെക്കുറച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. ക്ഷേത്രത്തേക്കുറിച്ച് നന്നായി അറിയാവുന്ന ആരെങ്കിലും ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ക്ഷേത്രമോഷണം പതിവാക്കിയ മേഖലയിലെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →