ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഏപ്രിൽ 22 ന് വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2263 പേര്‍ രോഗബാധയിൽ മരിച്ചു. 1,93,279 പേര്‍ കൊവിഡ് മുക്തരായി.കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ 1,86,920 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്.
മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

