ന്യൂഡൽഹി: പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും നിയന്ത്രണ വിധേയമാകാതെ കോവിഡ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ വന്‍ വര്‍ധനവ്. 21/04/21 ബുധനാഴ്ച വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 3.15 ലക്ഷത്തിലധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎസിലെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കുയരാന്‍ മൂന്നുമാസമെടുത്തപ്പോള്‍ ഇന്ത്യയിലെ കേസുകള്‍ വെറും 17 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷത്തിലേക്കുയര്‍ന്നത്.
3,15,660 പുതിയ കൊവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നത് ഏറെ ആശങ്കാജനകമാണ്. 2102 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം ആരംഭിക്കുമ്പോള്‍ അരലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നാണ് ഇപ്പോള്‍ മൂന്ന് ലക്ഷത്തേക്ക് അടുക്കുന്നത്.
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,59,24,914 ആയി. 1,84,662 പേരാണ് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്.

