പാലക്കാട്: ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു

പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു. ഏപ്രില്‍ 20ന് നടത്തിയ പരിശോധനയില്‍ 601 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അവര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള  പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് പരിശോധന നടത്തി വരുന്നത്. 51 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് പരിശോധന നടത്തിയത്.

ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് എന്നിവയുടെ ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവയ്‌ക്കെതിരെയാണ്് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തി വരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →