ജോര്‍ജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിയായ പോലീസ്‌കാരന്‍ കുറ്റക്കാരനെന്ന്‌ കോടതി

വാഷിങ്‌ടണ്‍: ലോകമെമ്പാടും പ്രതിഷേധം അലയടിച്ച യുഎസിലെ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിയായ പോലീസുകാരന്‍ കുറ്റക്കാരനെന്ന്‌ കോടതി . മിനിയപ്പലിസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ഡെറിക്‌ ഷോവിന്‍(45)ആണ്‌ ജോര്‍ജ്‌ ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയത്‌. 2020 മെയ്‌ 25നായിരുന്നു സംഭവം. കൊലപാതകം അടക്കം പ്രതിക്കെതിരെ ചുമത്തിയ മൂന്നുകുറ്റങ്ങളും തെളിഞ്ഞു. 75 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇയാള്‍ക്കുളള ശിക്ഷ എട്ട്‌ ആഴ്‌ചക്കകം വിധിക്കും.

കോടതി നടപടികള്‍ വൈറ്റ്‌ ഹൗസിലരുന്ന വീക്ഷിച്ച യുഎസ്‌ പ്രസിഡന്റ് ജോ ബൈഡന്‍ ഫ്‌ളോയിഡ്‌ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു. ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട്‌ കുത്തിയിരിക്കുന്ന ഡെറിക്കിന്റെ വീഡിയോ വൈറലായതോടെയാണ്‌ കറുത്ത വര്‍ഗക്കാരോടുളള ക്രൂരതക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →