മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ രക്ഷിച്ച റെയില്‍വേ പോയിന്റ്‌സ്മാന് അഭിനന്ദന പ്രവാഹം

മുംബൈ; മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ രക്ഷിച്ച റെയില്‍വേ പോയിന്റ്‌സ്മാന്‍ മയൂര്‍ ഷില്‍ഖേയ്ക്ക് അഭിനന്ദന പ്രവാഹം. മുംബൈയിലെ വങ്കാനി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പ്ലാറ്റ് ഫോമിലൂടെ അമ്മയ്‌ക്കൊപ്പം നടന്നു വരികയായിരുന്ന കുട്ടി ബാലന്‍സ് നഷ്ടമായി പ്ലാറ്റ് ഫോമിൽ നിന്നും താഴേക്ക് വീഴുന്നു. ട്രെയിന്‍ കുട്ടിയുടെ അടുത്തെത്താന്‍ നിമിഷങ്ങള്‍ മാത്രം . ട്രാക്കില്‍ കുട്ടിയെ കണ്ട മയൂര്‍ ഷീല്‍ഖേ സ്വന്തം ജീവന്‍ പണയം വച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഓടിയെത്തിയ മയൂര്‍ കുട്ടിയുമായി ഫ്‌ളാറ്റ് ഫോമിലേക്ക ചാടുകയായിരുന്നു.

തിരികെ കയറാന്‍ കുട്ടി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നില്ലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മക്ക് കാഴ്ചപരിമിതി ഉണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. അസാധാരണ ധൈര്യം പ്രകടിപ്പിച്ച ഷില്‍ക്കെയെ റെയിലവേ മന്ത്രാലയം അഭിനന്ദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →