ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ ബീഹാര്‍ സ്വദേശിയെന്ന് പോലീസ്

തിരുവനന്തപുരം : ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ മോഷ്ടാവ് ഇര്‍ഫാനാണെന്ന് സംശയം. മുഹമ്മദ് ഇര്‍ഫാന്‍ നിരവധി മോഷണകേസുകളിലെ പ്രതിയാണ്. ദില്ലി പോലീസിന്റെ നോട്ടപ്പുളളിയായ ഇയാള്‍ ബീഹാര്‍ സ്വദേശിയാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 14നാണ് ഡോ. ഗോവിന്ദന്റെ കവടിയാറിലുളള വീട്ടില്‍ മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 60,000 രൂപയും നഷ്ടപ്പെട്ടിരുന്നു. ബാംഗളൂരുവിലേക്ക് പോകാന്‍ മകള്‍ തയ്യാറാക്കി വച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. വീടിന് പുറകിലുളള കോറിഡോര്‍ വഴിയാണ് കളളന്‍ അകത്തുകയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.

അതീവ സുരക്ഷാ മേഖലയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവല്‍നായ്ക്കളുമുളള വീട്ടിലാണ് മോഷണം നടന്നത് പുലര്‍ച്ചെ ഒന്നരക്കും മൂന്നിനും ഇടയിലാണ് സംഭവമെന്നാണ് പോലീസ് വിശദീകരണം. മോഷ്ടാവിന്റെ ചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →