അനുജന്‍ ജ്യേഷ്‌ഠനെ കൊലപ്പെടുത്തി കുഴിച്ചിട്ടു

കൊല്ലം: അനുജന്‍ ജ്യേഷ്‌ഠനെ കൊലപ്പെടുത്തി അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ കുഴിച്ചിട്ടു. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്റര്‍ (44)ആണ്‌ കൊല്ലപ്പെട്ടത്‌. അനുജന്‍ സജിന്‍ പീറ്റര്‍ ജ്യേഷ്‌ഠന്‍റെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 2018 ലെ ഓണക്കാലത്തായിരുന്നു സംഭവം. രണ്ടര വര്‍ഷത്തി്‌നു ശേഷമാണ്‌ വിവരം പുറത്തറിയുന്നത്‌.

കൊലപാതകത്തിന്‌ ശേഷം അമ്മയും സജിന്‍ പീറ്ററും ചേര്‍ന്ന്‌ ഷാജിയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടുകയായിരുന്നു. ഷാജിയെ അന്വേഷിച്ചവരോട്‌ മലപ്പുറത്ത്‌ ജോലിയിലാണ്‌ എന്ന മറുപടയും നല്‍കി. എന്നാല്‍ ഇതില്‍ സംശയം തോന്നിയ ഒരു ബന്ധുവാണ്‌ സംഭവത്തെക്കുറിച്ച്‌ പോലീസിന്‌ വിവരം നല്‍കിയത്‌. തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഷാജി പീറ്ററിന്‍റെ കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്‌.

വീട്ടില്‍ നിന്ന് അകന്നുകഴിയുകയായിരുന്ന ഷാജിപീറ്റര്‍ 2018 ലാണ്‌ കുടുംബ വീട്ടില്‍ മടങ്ങിയെത്തിയത്‌. ഷാജി അവിവാഹിതാനായിരുന്നു. ഇതിനിടെ സജിന്‍ പീറ്ററിന്‍റെ ഭാര്യയോട്‌ ഷാജി അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ ജ്യേഷ്‌ഠന്‍ പീറ്ററെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ്‌ വിവരം. മരിച്ചെന്ന്‌ ഉറപ്പായതോടെ അമ്മയുടേയും ഭാര്യയുടേയും സഹായത്തോടെ വീടിനടുത്ത്‌ പറമ്പില്‍ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത്‌ വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താനാണ്‌ പോലീസിന്‍റെ തീരുമാനം .ഇതിന്‌ ശേഷം മാത്രമേ ഇതുമായിട്ടുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിടുകയുളളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →