പത്തനംതിട്ട: എസ്ഡിപിഐ പിന്തുണയില്‍ പത്തനംതിട്ടയിലെ കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം പിടിച്ച് സിപിഐഎം. കഴിഞ്ഞ രണ്ട് തവണയും എസ്ഡിപിഐ പിന്തുണച്ചതിനെ തുടര്‍ന്ന് സിപിഐഎം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു.
20/04/21ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനു ജോസഫിനെയാണ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. എല്‍ഡിഎഫ്-5, ബിജെപി-5, യുഡിഎഫ്-2, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് നിലവില്‍ പഞ്ചായത്തിലെ കക്ഷി നില.

