കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണസംഘത്തെ വിപുലീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം രേഖകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നതിനാലാണ് വിജിലന്‍സിന്റെ പുതിയ നീക്കം.17/04/21 ശനിയാഴ്ചയാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നതായുള്ള റിപ്പോർട് പുറത്തു വന്നത്.
ഡിവൈഎസ്പി ജി ജോണ്‍സണ്‍സന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ഈ സംഘത്തിലേക്ക് എട്ട് പേരെക്കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാല്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കെഎം ഷാജിയുടെ ഭാര്യയേയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകള്‍ ഭാര്യയുടെ വീട്ടിലാണ്.

