ബംഗാളില്‍ അഞ്ചാം ഘട്ടത്തില്‍ 78.40 ശതമാനം പോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 78.40 ശതമാനം പോളിങ് രേഖപ്പെടുത്തി. അതിനിടെ വിവിധ ഇടങ്ങളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് ജല്‍പായ്ഗുരിയില്‍ ആണ്. 81.71 ശതമാനമാണ് ജില്ലയിലെ പോളിങ് നിരക്ക്. 85.65 ശതമാനം പോളിങ് രേഖപ്പെടുത്തിയ മെയ്നഗുരി ആണ് മണ്ഡലങ്ങളില്‍ മുന്നില്‍.അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 22നാണ്. ഏപ്രില്‍ 29ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →