കൊല്ലം: ഏപ്രില്‍ 17ന് 6070 പേര്‍ക്ക് വാക്സിന്‍ നല്‍കി

കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഏപ്രില്‍ 17ന് 6070 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. എട്ടു ആരോഗ്യപ്രവര്‍ത്തകരും 49 മുന്നണിപ്പോരാളികളും നാലു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 3205 പേരും 60 വയസിന് മുകളിലുള്ള 1868 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 105 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 72 മുന്നണിപ്പോരാളികള്‍ക്കും 230 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 352 പേര്‍ക്കും 60 വയസിന് മുകളിലുള്ള 177 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →