റെംഡെസിവര്‍ മരുന്നുകള്‍ക്ക് കടുത്തക്ഷാമം നേരിടുന്നു

ന്യൂ ഡല്‍ഹി: റെംഡെസിവര്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയില്‍ മരുന്ന് സുലഭം. മൂന്നിരട്ടിവരെ വിലയ്ക്കാണ് ഓണ്‍ലൈന്‍ ഫ്‌ളാറ്റ് ‌ഫോമുകളില്‍ വില്‍പ്പന നടക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നല്‍കുന്ന കുത്തിവയ്പാണ് ഇത്. മെഡിക്കല്‍ സ്റ്റോറുകള്‍ക്കു മുമ്പില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നാണ് ആളുകള്‍ മരുന്ന് വാങ്ങുന്നത്.

ഗുജറാത്ത് ,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓഎല്‍എക്‌സില്‍ മരുന്നുകള്‍ ലഭ്യമാണ് .ഗുജറാത്തില്‍ 2000 രൂപയാണ് വിലയെങ്കില്‍ മഹാരാഷ്ട്രയില്‍ 6000 രൂപയാണ്. മരുന്നുകളില്‍ വില രേഖപ്പെടുത്തി യിട്ടില്ലാത്തതിനാല്‍ 20,000 രൂപക്കുപോലും മരുന്ന് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. . അധികവിലയ്ക്ക് മരുന്നുവിറ്റതിന് മദ്ധ്യപ്രദേശ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →