നൂര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖിനും സ്വര്‍ണം. ഇരുവരുടെയും ആദ്യ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ടൈറ്റിലാണിത്. 53കിലോ ഗ്രാം വനിതാ വിഭാഗത്തിലാണ് വിനേഷ് സ്വര്‍ണ്ണം നേടിയത്. 57കിലോ ഗ്രാം വിഭാഗത്തിലാണ് 19 കാരിയായ അന്‍ഷു സ്വര്‍ണം നേടിയത്. ഇരുവരും നേരത്തെ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയിരുന്നു.
ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പ്: സ്വര്‍ണം കൊയ്ത് വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖും
