ഹരിദ്വാര്‍: കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതരിൽ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു . 80ലധികം മത നേതാക്കള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യമാണ് സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം കോവിഡ് ബാധിച്ച് 15/04/21 വ്യാഴാഴ്ചയാണ് മരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു കുംഭ മേള നടത്തിയത്. ആരോഗ്യവിദഗ്ധരും മറ്റും കുംഭമേള കോവിഡിന്റെ മഹാവ്യാപനത്തിന് വഴിവെക്കുമെന്ന് തുടക്കം മുതലേ മുന്നറിയിപ്പ് നൽകിയിരുന്നു.
12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം പങ്കെടുക്കാറുണ്ട്. ഈ ആഴ്ച്ചയിലെ രണ്ട് ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ് മേളയിൽ പങ്കെടുത്തത്.

