ഭീ​ക​ര​വാ​ദ​ത്തെ മ​ഹ​ത്വ​വ​ത്ക്ക​രി​ച്ചു എന്ന പരാതിയിൽ ജ​മ്മു കാ​ഷ്മീ​രി​ല്‍ വ​നി​താ സ്പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ അ​റ​സ്റ്റ് ചെ​യ്തു

ശ്രീ​ന​ഗ​ര്‍: ഭീ​ക​ര​വാ​ദ​ത്തെ മ​ഹ​ത്വ​വ​ത്ക്ക​രി​ച്ചു എന്ന പരാതിയിൽ ജ​മ്മു കാ​ഷ്മീ​രി​ല്‍ വ​നി​താ സ്പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ അ​റ​സ്റ്റ് ചെ​യ്തു. യു​എ​പി​എ ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തിട്ടുണ്ട്. കു​ല്‍​ഗാം ജി​ല്ല​യി​ലെ ഫ്രി​സാ​ല്‍ സ്വ​ദേ​ശി​നി​യാ​യ സൈ​മ അ​ക്ത​റി​നെ​യാണ് 15/04/21 വ്യാഴാഴ്ച അറസ്റ്റ് ചെയ്തത് .

ഫ്രി​സാ​ല്‍ ഗ്രാ​മ​ത്തി​ലെ ക​രേ​വ മൊ​ഹ​ല്ല​യി​ല്‍ തീ​വ്ര​വാ​ദി​ക​ള്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന രഹസ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച തെ​ര​ച്ചി​ലി​നെ​ത്തി​യ സു​ര​ക്ഷ സേ​ന​യെ സൈമ തടസ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ഷ്മീ​ര്‍ പോ​ലീ​സ് ആ​രോ​പി​ച്ചു. കൂ​ടാ​തെ ഇ​വ​ര്‍ ഭീകരവാ​ദ​ത്തെ മഹ​ത്വ​വ​ത്ക്ക​രി​ച്ച്‌ സം​സാ​രി​ച്ചു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷാ സേ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ സൈ​മ, അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →