വിവാദ വ്യവസായി നീരവ് മോദിയുടെ കൈമാറ്റ ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഒപ്പിട്ടു

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാനുള്ള ഉത്തരവില്‍ യു.കെ. ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി നീരവിനെ കൈമാറണമെന്ന ഇന്ത്യന്‍ നിലപാട് ശരിവച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ 16/04/21 വെള്ളിയാഴ്ച ഒപ്പുവച്ചത്. അതേസമയം, ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ നീരവിനു അപ്പീല്‍ നല്‍കാം.2019 മാര്‍ച്ചിലാണ് നീരവ് അറസ്റ്റിലായത്. തുടര്‍ന്ന് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലായി. ജയിലില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണാ നടപടികള്‍ നേരിട്ടുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →