പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളില്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റിലുമായി നടത്തിയ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ 2953 പേര്‍ പങ്കെടുത്തു. ആദ്യ ദിനത്തില്‍(ഏപ്രില്‍ 12) 848 പേരും രണ്ടാം ദിനത്തില്‍(ഏപ്രില്‍ 13) 1115 പേരും മൂന്നാം ദിനത്തില്‍ (ഏപ്രില്‍ 15) 990 പേരും പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തിയവര്‍
1. പാലക്കാട് ചെറിയ കോട്ടമൈതാനം – 95 പേര്‍(ഏപ്രില്‍ 12), 191 പേര്‍(ഏപ്രില്‍ 13), 211 പേര്‍(ഏപ്രില്‍ 15)
2. ആലത്തൂര്‍ താലൂക്ക് ആശുപത്രി – 154 പേര്‍(ഏപ്രില്‍ 12), 207 പേര്‍(ഏപ്രില്‍ 13), 203 പേര്‍(ഏപ്രില്‍ 15)
3. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം – 79 പേര്‍(ഏപ്രില്‍ 12), 145 പേര്‍(ഏപ്രില്‍ 13), 189 പേര്‍(ഏപ്രില്‍ 15)
4. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം – 20 പേര്‍(ഏപ്രില്‍ 12), 54 പേര്‍(ഏപ്രില്‍ 13), 81 പേര്‍(ഏപ്രില്‍ 15)
5. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം – 43 പേര്‍(ഏപ്രില്‍ 12), 49 പേര്‍(ഏപ്രില്‍ 13), 75 പേര്‍(ഏപ്രില്‍ 15)
6. കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി – 341 പേര്‍(ഏപ്രില്‍ 12), 150 പേര്‍(ഏപ്രില്‍ 13), 137 പേര്‍(ഏപ്രില്‍ 15)
7. കൊഴിഞ്ഞാമ്പാറ നന്ദിയോട് കേന്ദ്രം – 104 പേര്‍(83+21)(ഏപ്രില്‍ 12)
8. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് – 12 പേര്‍(ഏപ്രില്‍ 12), 04 പേര്‍ (ഏപ്രില്‍ 15)
9. കഞ്ചിക്കോട് പ്രിക്കോട്ട് മില്‍ യൂണിറ്റ് – 264പേര്‍ (ഏപ്രില്‍ 13)
10. നന്ദിയോട് നല്ലേപ്പിളളി – 55 പേര്‍ (ഏപ്രില്‍ 13)
11. നന്ദിയോട് വേലന്താവളം – 90 പേര്‍ (ഏപ്രില്‍ 15)

