കൊല്ലം: ജില്ലയിലെ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെല്ലാം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ബസ് ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ സഹകരിക്കണം. ആര്‍.ടി.ഒ യ്ക്കാണ് ഗതാഗത മേഖലയിലുള്ളവരുടെ പരിശോധനാ ചുമതല. വ്യാപാര-വാണിജ്യ മേഖലയിലുള്ളവരുടെ ചുമതല ജില്ലാ ലേബര്‍ ഓഫീസര്‍ക്കാണെന്നും കലക്ടര്‍ അറിയിച്ചു.
കൊല്ലം: ഗതാഗത മേഖലയിലുള്ളവര്‍ക്കും പരിശോധന – ജില്ലാ കലക്ടര്‍
