ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിൽ 18ന് നടത്താനിരുന്ന നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 1.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് പി.ജി പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. 2021 അദ്ധ്യയന വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ ഓഫ് സര്‍ജറി, ഡോക്ടര്‍ ഓഫ് മെഡിസിന്‍ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.
കോവിഡ് രണ്ടാം തരംഗം: നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു
