ന്യൂയോര്‍ക്ക് : ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനം തിരിച്ചുവിളിക്കല്‍ നടപടിയിലേക്ക് ഫോര്‍ഡ് കമ്പനി നീങ്ങുന്നു. എയര്‍ബാഗ് സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി. അമേരിക്കയിലെ നാഷണല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് ഭീമമായ പണച്ചെലവുള്ള ഈ നടപടിക്ക് ഫോര്‍ഡ് വിധേയമാവുന്നത്.
എയര്‍ബാഗ് വിഷയത്തില്‍ 30 ലക്ഷം വാഹനങ്ങളാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി തിരിച്ചുവിളിക്കാന്‍ പോകുന്നത്. 610 ദശലക്ഷം (4450 കോടി രൂപ)ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. അപൂര്‍വമായെങ്കിലും എയര്‍ബാഗ് ഇന്‍ഫ്‌ലേറ്റരുകള്‍ കീറുകയും ലോഹ ശകലങ്ങല്‍ പുറത്തേക്ക് തെറിക്കുകയും ചെയ്യും എന്നതാണ് പ്രശ്‌നം. 67 ദശലക്ഷം എയര്‍ബാഗ് ഇന്‍ഫ്‌ലേറ്ററുകളാണ് ഇത്തരത്തില്‍ തിരിച്ചുവിളിക്കപ്പെട്ടത്.

