എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ 2021 ആദ്യ പാദത്തിലെ ഡിവിഷണല്‍ തപാല്‍ അദാലത്ത് മെയ് 11 രാവിലെ 11.30 ന് എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ എച്ച് പി ഓ കോംപ്ലെക്സിലെ അഞ്ചാം നിലയിലുള്ള ഓഫീസിൽ വച്ച് ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോം വഴി നടത്തും.
എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ ഉന്നയിക്കാം.
അദാലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതികള്‍ srmekdn.keralapost@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ‘The ‘Superintendent, RMS EK Division, Kochi-682011’ എന്ന തപാല്‍ വിലാസത്തിലോ അയക്കേണ്ടതാണ്. പരാതികള്‍ അയക്കുന്ന കവറിന് മുകളിലും ഇമെയിലിലും ‘ഡാക് അദാലത്ത്’ എന്ന് രേഖപ്പെടുത്തേണ്ടതാണ്. പരാതിക്കാരന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവും വ്യക്തമായി രേഖപ്പെടുത്തണം.
പരാതികള്‍ അയക്കാനുള്ള അവസാന തീയതി 2021 മെയ് 04 . അദാലത്തിന്റെ ഗൂഗിള്‍ മീറ്റ് ഐഡി പരാതിക്കാരനെ നേരിട്ട് അറിയിക്കുന്നതാണ്.

