ജനിതക വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിലും

തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കേരളത്തിലെ പല ജില്ലകലിലും കണ്ടെത്തി. ഈ സാഹചര്യത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലും കോവിഡ് വരാനുളള സാധ്യതയും വര്‍ദ്ധിച്ചു. വൈറസുകളിലെ ജനിതക വ്യതിയാനത്തെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി (ഐജിഐബി)എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനത്തിലാണ് പലജില്ലകളിലും എല്‍ 440 കെ വകഭേതത്തില്‍ പെട്ട വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുളള വൈറസ് രോഗവ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബി ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ നേരിടാന്‍ അന്ന് ഇന്ത്യയിലും നടപടി സ്വീകരിച്ചു. എന്നാല്‍ ഇത് ഫലപ്രദമായില്ല എന്നതിന് തെളിവാണ് ഇന്ത്യയില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം. അതേസമയം ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നിട്ടുണ്ട്. ഇന്ത്യയിലേതടക്കം രോഗവ്യാപനത്തില്‍ ആശങ്ക അറിയിച്ച ലോകാരോഗ്യ സംഘടന ആരോഗ്യ സംവിധാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →