ലഡാക്കില്‍ എച്ച്.ക്യു. 9 മിസൈലുകള്‍ വിന്യസിപ്പിച്ച് ചൈന: ജാഗ്രതയില്‍ ഇന്ത്യ

ന്യൂഡല്‍ഹി: കരയില്‍നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന എച്ച്.ക്യു, എച്ച്.ക്യു 22 മിസൈലുകള്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിന്യസിപ്പിച്ച് ചൈന. മിസൈല്‍ വിന്യസിച്ചിരിക്കുന്നത് ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കിയതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. റഷ്യയുടെ എസ്300 മിസൈല്‍ പ്രതിരോധസംവിധാനത്തിനു സമാനമാണു ചൈനയുടെ എച്ച്.ക്യു. 9 മിസൈലുകള്‍. ലക്ഷ്യം കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലിന് 250 കിലോമീറ്ററാണ് ദൂരപരിധി. പാംഗോങ് മേഖലയില്‍നിന്ന് പിന്മാറുകയാണെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനമെങ്കിലും ഇരുഭാഗത്തും സേനാവിന്യാസം സജീവമാണ്. ഗോഗ്രാ ഹൈറ്റ്സ്, ഹോട്ട്സ്പ്രിങ്, ഡെപ്സാങ്, സി.എന്‍.എന്‍. ജങ്ഷന്‍ എന്നിവിടങ്ങില്‍നിന്നു പിന്മാറാന്‍ ചൈനീസ് സേന തയാറായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →