മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളടക്കം ഇനി കോവിഡ് ആശുപത്രികള്‍

മുംബൈ: രോഗവ്യാപനം കൂടിയതോടെ ചികില്‍സ ലഭ്യമാക്കാന്‍ ആശുപത്രികള്‍ ബുദ്ധിമുട്ടുന്ന അവസ്ഥ പരിഗണിച്ച് മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. രോഗികള്‍ക്ക് അത്യാവശ്യമായ ഓക്സിജന്റെ ലഭ്യത തീരെ കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെ കിടക്കകള്‍ ലഭിക്കുന്നതിനായി ജനങ്ങള്‍ പരക്കം പായുന്ന സ്ഥിതിയാണ്. അടുത്ത അഞ്ചോ ആറോ ആഴ്ചക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.കൂടാതെ നഗരത്തിലെ മൂന്ന് സ്ഥലങ്ങളില്‍ ഈ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്സിജന്‍ കിടക്കകളും ഉള്‍പ്പടെ 2,000 കിടക്കകള്‍ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ വ്യക്തമാക്കി. നിര്‍ധനരായ രോഗികള്‍ക്ക് കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →