അപകടത്തിൽപെട്ട കാറിലെ കോവിഡ്‌ രോഗിയെ വാഹനത്തിൽ കയറ്റാൻ ആരും തയ്യാറാകാതിരുന്നതിനാൽ വഴിയിൽ ഇരിക്കേണ്ടി വന്നത്‌ ഒന്നരമണിക്കൂർ.

കൊല്ലം: യുവതി ഓടിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. കോവിഡ്‌ പോസിറ്റീവാണെന്ന സന്ദേശം ലഭിച്ചതിനേതുടര്‍ന്ന്‌ പരിഭ്രാന്തിിലായ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ വൈദ്യുതി പോസ്‌റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. 12/04/2021 തിങ്കളാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോവിഡ്‌ പരിശോധനക്കായി അഞ്ചലിലെ ലബോറട്ടറിയില്‍ പോയി പരിശോധന കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ അപകടമുണ്ടാത്‌. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. യുവതിയുടെ മുഖത്ത്‌ നിസാര പരിക്കേറ്റു. 11 ഉം 8 ഉം വയസുളള മക്കളെ ബന്ധുവിന്‍റെ വീട്ടിലാക്കിയ ശേഷമായിരുന്നു ഇവരുടെയാത്ര.

യുവതി കാറില്‍നിന്നും സ്വയം പുറത്തിറങ്ങിയെങ്കിലും കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ ആശുപത്രിയോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ്‌ സര്‍വീസ്‌ ഉള്‍പ്പെടയുളളവര്‍ തയ്യാറായില്ല. അതേതുടര്‍ന്ന് ഇവര്‍ റോഡില്‍ കഴിയേണ്ടി വന്നത്‌ ഒന്നര മണിക്കൂര്‍. സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന പിപിഇ കിറ്റ്‌ നല്‍കി യുവതിയെ വഴിയില്‍ ഇതുത്തിയെങ്കിലും കോവിഡ്‌ രോഗിയെ കൊണ്ടുപോകാന്‍ ഫയര്‍ ആംബുലന്‍സ്‌ ഉപയോഗിക്കാന്‍ വ്യവസ്ഥയില്ലെന്നുപറഞ്ഞ്‌ അവരും പിന്മാറുകയായിരുന്നു.

വീട്ടിലാക്കിയാല്‍ മതിയെന്നുപറഞ്ഞ്‌ കടയ്‌ക്കല്‍ താലൂക്ക്‌ ആശുപത്രിക്കുമുമ്പിലെ സ്വകാര്യ ആംബുലന്‍സ്‌ സര്‍വീസുകളെ ഉള്‍പ്പടെ സമീപിച്ചെങ്കിലും അവരും യുവതിയെ വീട്ടിലെത്തിക്കാന്‍ തയ്യാറായില്ല. പിന്നീട്‌ കടക്കല്‍ പോലീസ്‌ ഇടപെട്ട്‌ 108 ആംബുലന്‍സ്‌ വിളിച്ചുവരുത്തിയെങ്കിലും യുവതിയെ കൊണ്ടുപോകാന്‍ അവരും തയ്യാറായില്ലെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന്‌ ഒന്നര മണിക്കൂറിന്‌ ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറില്‍ വീട്ടിലേക്ക്‌ മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →