വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്

തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. 2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിസി.ജോര്‍ജ്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.’ ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന് എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിദ്ധരിക്കരുത് . ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുളളു. മഹത്തായ ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം.’ ഭരണഘടന പ്രകാരം നമ്മള്‍ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണന്നും ആ മതേതര സോഷ്യലിസറ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗജിഹാദ് ഉള്‍പ്പടെയുളള രാഷ്ട്രീയത്തിനപ്പുറമുളള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നതായും ജോര്‍ജ് പറഞ്ഞു.

ഇന്ത്യ 2030 ആവുമ്പോള്‍ ഒരു മുസ്ലീം രാഷ്ട്രമാക്കി മാറ്റണമെന്നുദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും പക്ഷെ പ്രധാനമന്ത്രി നോട്ടു നിരോധിച്ചതോടെ പുറത്തുനിന്നുളള വരുമാനം നിശ്ചലമായതാണ് ആ മേഖലയില്‍ താമസമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →