പഞ്ചാബും രാജസ്ഥാനും വാക്‌സിന്‍ ക്ഷാമത്തില്‍

ഛണ്ഡിഗഡ്: മഹാരാഷ്ട്രയ്ക്ക പിന്നാലെ കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് വിശദമാക്കി പഞ്ചാബും രാജസ്ഥാനും. മൂന്നുദിവസത്തേക്കുള്ള വാക്സിന്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.രാജസ്ഥാനിലെ സാഹചര്യം അതിരൂക്ഷമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്കു കത്തെഴുതി.

രണ്ട് ലക്ഷം വാക്സിന്‍ ഷോട്ടുകളാണ് ഓരോ ദിവസവും നല്‍കുന്നത്. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കണമെങ്കില്‍ കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്തേക്ക് എത്തിക്കണമെന്ന് അമരീന്ദര്‍ സിങ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

48 മണിക്കൂര്‍ വിതരണം ചെയ്യാനുള്ള വാക്സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും 30 ലക്ഷം കൊവിഡ് വാക്സിന്‍ അത്യാവശ്യമായി സംസ്ഥാനത്തിനു നല്‍കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു. ഇരു മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. നേരത്തേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്തയും വാക്സിന്‍ ക്ഷാമത്തേക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →