കണ്ണൂര്‍: മന്‍സൂര്‍ കൊലക്കേസ്, അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ ഉത്തര മേഖലാ ഐജിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ഡിജിപിയാണ് 10/04/21 ശനിയാഴ്ച വൈകിട്ട് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. അന്വേഷണ സംഘത്തെയും മാറ്റി.

നിലവിലെ അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. അന്വേഷണ ചുമതലയില്‍നിന്നും ഡിവൈഎസ്പി ഇസ്മായിലിനെ മാറ്റണമെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥന് അന്വേണം കൈമാറണമെന്നുമായിരുന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആവശ്യം.

കേസില്‍ സഹോദരന്‍ മുഹ്സിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മൂഹ്സിന്‍ അന്വേഷണ സംഘത്തോടും ആവര്‍ത്തിച്ചു. അതേസമയം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അശ്വന്ത്, ശ്രീരാഗ് എന്നിവരെകൂടി പോലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →