ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയുടെ വക്കിലെന്ന് വ്യാജ പ്രചരണത്തിനെതിരെ ഫെയ്‌സ്ബുക്ക് ലൈവില്‍

തിരുവനന്തപുരം: സ്പീക്കര്‍ പി.രാമകൃഷ്ണന്‍ ആത്മഹത്യയുടെ വക്കിലാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയ പേര് വെളിപ്പെടുത്താത്ത വ്യക്തിക്കെതിരെ ശ്രീരാമകൃഷ്ണന്‍ ഫെയ്ബുക്ക് ലൈവില്‍ പ്രതികരിച്ചു. തന്റെ കുടുംബം തകര്‍ന്നിട്ടില്ലെന്നും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന വ്യക്തിയല്ല താനെന്നും തനിക്ക് ആത്മ ഹത്യ ചെയ്യേണ്ട ആവശ്യമില്ലെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റു‌ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല അസുഖമുളളതിനാല്‍ ഹാജരാകില്ലെന്നാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്ന വിശദീകരണം.

രക്തദാഹികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കുമുമ്പില്‍ തലകുനിക്കില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. സ്പീക്കര്‍ രാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ സ്വപ്‌നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →