എം സ്ക്വയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി റംസാൻ അടുത്ത മാസം തിയറ്ററുകളിലെത്തുന്നു. മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസാവുന്ന ഈ ചിത്രം റിയലിസ്റ്റിക്ക് ക്രൈം ആക്ഷൻ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. അപ്പാനി ശരത്ത് നായകനാവുന്ന ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ അഭിനവ് എന്ന കഥാപാത്രമായി കൈലാഷ് എത്തുന്നു. ജോഷിയുടെ പൊറിഞ്ചു മറിയം ജോസിൽ മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയാവുന്ന ചിത്രമാണ് മിഷൻ സി റംസാൻ .
മേജർ രവി , ജയ ക്രഷ്ണൻ , ഋഷി തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി, എഡിറ്റിംഗ് റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രാളർ ബിനു മുരളി, കലാസംവിധാനം സഹസ് ബാല, ചമയം മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ , സ്റ്റിൽസ് ഷാലു പേയാട്, ആക്ഷൻ കുങ്ഫു സജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് അബിൻ,വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു. വിജയ് യേശുദാസ് , അഖിൽ മാത്യു എന്നിവർ ഗായകരുന്ന ഈ ചിത്രത്തിൽ സുനിൽ ജി ചെറുകടവിന്റെ വരികൾക്ക് ഹണി, പാർത്ഥസാരഥി എന്നിവർ സംഗീതം പകരുന്നു.