രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവത് കൊറോണ വൈറസ് പോസിറ്റീവ് ആയതായി സംഘടന ട്വീറ്റ് ചെയ്തു.
70 കാരനായ ഭഗവത് കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ആർഎസ്‌എസ് ട്വീറ്റ് ചെയ്തു.
09/04/21 വെളളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തിന്‍റെ പരിശോധനാ ഫലം പുറത്തുവന്നത്. നിലവിൽ അദ്ദേഹത്തിന് കോവിഡ് -19 ന്റെ സാധാരണ ലക്ഷണങ്ങളുണ്ട്. നാഗ്പൂരിലെ കിംഗ്സ്വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.
ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായിരുന്ന ഭഗവത് മാർച്ച് 7 ന് കോവിഡ് -19 വാക്സിൻ ആദ്യമായി എടുത്തിരുന്നു. നാഗ്പൂരിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കൊവിഷീൽഡ് വാക്സിനായിരുന്നു അദ്ദേഹം സ്വീകരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഡൽഹിയിൽ നിന്നും തിരിച്ച് വന്നത്.

