പ്രായപൂര്‍ത്തിയായ വ്യക്തിയ്ക്ക് ഏത് മതവും സ്വീകരിക്കാം, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ബി ജെ പി നേതാവിൻ്റെ ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇത്തരം ഹരജികള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും വ്യക്തമാക്കി. 09/04/21വെള്ളിയാഴ്ചയാണ് കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തു കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ പറഞ്ഞു. ജനശ്രദ്ധ നേടാനുള്ള ഹർജിയെന്ന് വിമർശിച്ച കോടതി, ഹർജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. കോടതി നിലപാട് കടുപ്പിച്ചതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഹർജി പിൻവലിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →