മുംബൈ: കോവിഡ് വാക്സിന് ക്ഷാമത്തെത്തുടര്‍ന്ന് മുംബൈയില്‍ 26 കോവിഡ് വാക്സിന് വിതരണ കേന്ദ്രങ്ങള്‍ അടച്ചു. അതിനിടെ വാക്സിന് ലഭ്യതക്കുറവിനെത്തുടര്‍ന്ന് പുനെയിലും 100 കോവിഡ് വാക്സിന് കേന്ദ്രങ്ങള്‍ പൂട്ടിയതായി എന്‍.സി.പി. എം.പി. സുപ്രിയ സുലെയും അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ വാക്സിന് ഡോസിനായി കാക്കുകയാണെന്നും മഹാരാഷ്ട്ര അധികൃതര്‍ അറിയിച്ചു. വിഷയം സംബന്ധിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനുമായി സംസാരിച്ചിട്ടുണ്ട്. കേന്ദ്രം മഹാരാഷ്ട്രയോട് വിവേചനം കാട്ടുന്നത് എന്തിനെന്നു ചോദിച്ച സുപ്രിയ സുലെ, സംസ്ഥാനത്തിന് ഒരാഴ്ച 40 ലക്ഷം വാക്സിനുകള്‍ വേണമെന്നും മാസം 1.6 കോടി വാക്സിനുകള്‍ വേണമെന്നും പറഞ്ഞു.
കൊവിഡ് വാക്സിന് ക്ഷാമം; പൂനെയില്‍ 100ഉം മുംബൈയില്‍ 26ഉം വിതരണ കേന്ദ്രങ്ങള്‍ അടച്ചു
