കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഏപ്രില്‍ 9ന് 15759 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 46 ആരോഗ്യപ്രവര്‍ത്തകരും 22 മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 8717 പേരും 60 വയസിന് മുകളിലുള്ള 6029 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 97 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 98 മുന്നണിപ്പോരാളികള്‍ക്കും 56 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 155 പേര്‍ക്കും 60 വയസിന് മുകളിലുള്ള 538 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
കൊല്ലം: ഏപ്രില്‍ 9ന് 15759 പേര്‍ക്ക് വാക്സിന്‍ നല്‍കി
