ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ തിരുവനന്തപുരം റീജിയണല്‍ സെന്ററിനുവേണ്ടി, മുട്ടത്തറ ബിഎസ്എഫ് സെക്ടര്‍ ഹെഡ്ക്വാട്ടേഴ്സിനു സമീപം സെന്റ് സെബാസ്റ്റ്യന്‍ റോഡിലായി നിര്‍മിക്കുന്ന സ്വന്തം കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഏപ്രില്‍ 11ന് രാവിലെ 9 മണിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേഷ് പൊക്രിയാല്‍ നിഷാങ്ക് വെര്‍ച്ച്വല്‍ രീതിയില്‍ നിര്‍വഹിക്കും. സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യും.
ഇഗ്നോ വൈസ് ചാന്‍സലര്‍ പ്രൊഫ. നാഗേശ്വര്‍ റാവു അധ്യക്ഷനായിരിക്കും. പ്രൊ വൈസ് ചാന്‍സലര്‍, പ്രൊഫ. സത്യകം, ഡയറക്ടര്‍ (ആര്‍എസ്ഡി) ഇഗ്നോ, ഡോ. എം ഷണ്മുഖം, സിപിഡബ്യൂയുഡി ചീഫ് എഞ്ചിനീയര്‍ ശ്രീ. സന്ദീപ് മേത്ത, ഇഗ്നോ രജിസ്ട്രാര്‍ ഡോ. വിദ്യാ ഭഗത് നേഗി, ഫിനാന്‍സ് ഓഫീസര്‍ ഡോ. ജിതേന്ദ്ര ദേവ് ഗാംഗ്വാര്‍, ചീഫ് പ്രൊജക്ട് ഓഫീസര്‍ ശ്രീ. സുധീര്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

