ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച

ഖമ്മം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷാര്‍മിളയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച നടക്കും.മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ശക്തികേന്ദ്രമായിരുന്ന ഖമ്മത്തിലാണ് ലക്ഷം ആളുകളെ പങ്കെടുക്കുന്ന പരിപാടി നടക്കുക.വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ നേരത്തേ നിയമസഭാംഗമായ മാതാവ് വൈ.എസ്. വിജയലക്ഷ്മിയും പരിപാടിയില്‍ പങ്കെടുക്കും.2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വിജയലക്ഷ്മി സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ ലോട്ടസ് പോണ്ട് വസതിയില്‍നിന്ന് ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാകും ഷാര്‍മിള സമ്മേളനവേദിയില്‍ എത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →