സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരംമുളള ധനസാഹായം ലബിച്ചില്ലെന്ന് പരാതി. അപേക്ഷ സോഫറ്റ് വെയറില്‍ കയറ്റാതിരുന്നതിനാലാണ് സഹായം കിട്ടാതെ വന്നതെന്ന് പഞ്ചായത്ത്

തൃപ്രയാര്‍: തളിക്കുളം പഞ്ചായത്തില്‍ സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരം ആട്ടിന്‍കൂട് ,കോഴിക്കൂട്, തൊഴുത്ത് എന്നിവ നിര്‍മ്മിച്ചവര്‍ക്ക് ഒരു വര്‍ഷമായിട്ടും ധനസഹായം ലഭിച്ചില്ലെന്ന് പരാതി. തൊഴുത്തു നിര്‍മ്മിക്കാന്‍ ഒരു ലക്ഷവും, ആട്ടിന്‍കൂട് നിര്‍മ്മാണത്തിന് 70,000രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.പഞ്ചായത്തില്‍ നിന്ന് നിര്‍ദ്ദേശം വന്നതോടെ ഗുണഭോക്താക്കള്‍ നിര്‍മ്മാണം നടത്തി എന്നാല്‍ ധനസഹായം ലഭിക്കാന്‍ പഞ്ചായത്തില്‍ പലപ്രാവശ്യം കയറിയിറങ്ങിയിട്ടും നടപടികള്‍ ഒന്നും ആയിട്ടില്ല. 22 പേരാണ് പരാതിക്കാര്‍. അപേക്ഷ സോഫറ്റ് വെയറില്‍ കയറ്റാതിരുന്നതിനാലാണ് സഹായം കിട്ടാതെ വന്നതെന്ന് പറയുന്നു.

ധന സഹായം കിട്ടാതെ വന്നതിനെ തുടര്‍ന്ന് തളിക്കുളം പറപറമ്പില്‍ നന്ദകുമാറിന്‍റെ ഭാര്യ ബേബി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം സെക്വര്‍ സോഫ്റ്റ് വെയറില്‍ എസ്റ്റിമേറ്റ് ടെക്‌നിക്കല്‍ അനുമതി ലഭിച്ചാല്‍ മാത്രമേ മസ്റ്റര്‍റോള്‍ റിക്വസ്റ്റ് നല്‍കി പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയൂ എന്നും അതിന് മുമ്പേ പണി നത്തിയതാണ് സഹായം കിട്ടാന്‍ തടസമായതെന്നുമാണ് ് പഞ്ചായത്തധികൃതര്‍ നല്‍കിയ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →