കട്ടപ്പന: കട്ടപ്പന കൊച്ചുതോവാള എസ്എന്‍ ജംഗ്ഷനില്‍ വീട്ടമ്മയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൊച്ചുപുരക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. 65 വയസായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.2021 ഏപ്രില്‍ 8 വ്യാഴാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് ചിന്നമ്മയെ വീട്ടിലെ മുറിയില്‍ നിലത്തുവീണ നിലയില്‍ കാണപ്പെട്ടത്.വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. മോഷണ ശ്രമത്തിനിടയിലുണ്ടായ കൊലപാതകം എന്നാണ് സംശയിക്കുന്നത്.
മുകളിലത്തെ നിലയില്‍ കിടന്നുറങ്ങിയിരുന്ന ഭര്‍ത്താവ് രാവിലെ നാലരയോടെ ഉറക്കമുണര്‍ന്ന് താഴെയെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍തന്നെ അയല്‍ക്കാരെ വിവരമറിയിച്ച് ചിന്നമ്മയെ ആശുപത്രിയെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മരണത്തില്‍ ദുരൂഹത ഉളളതായി പോലീസ് പറയുന്നു. ഭാര്യയുടെ കഴുത്തിലെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ടെന്ന ജോര്‍ജിന്റെ മൊഴിയാണ് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. പോലീസും ഫോറന്‍സിക്ക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ പിന്നിലെ വാതില്‍ പൂട്ടാതെ കിടന്നതും ദുരൂഹമാണ്.
ചിന്നമ്മയുടെ മുഖത്ത് ചോരപ്പാടുകല്‍ കണ്ടെത്തിയട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷമേ കൃത്യമായ മരണകാരണം പറയാന്‍ കഴിയു എന്ന് കട്ടപ്പന ഡിവൈഎസ്പി ജെ സന്തോഷ്‌കുമാര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. നാലുപെണ്‍മക്കളാണീ ദമ്പതികള്‍ക്കുളളത് അവരെ വിവാഹം കഴിച്ചയച്ചതിനാല്‍ ദമ്പതികള്‍മാത്രണാണ് വീട്ടിലുണ്ടായിരുന്നത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍.

