കൊവിഡ് രണ്ടാം തരംഗം: രോഗ ബാധ കൂടുതല്‍ കുട്ടികളില്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ ബാധ കൂടതല്‍ കുട്ടികളിലും കൗമാരക്കാരിലുമെന്ന് റിപ്പോര്‍ട്ട്.മാര്‍ച്ച് മുതല്‍ അഞ്ച് സംസ്ഥാനങ്ങളിലായി 79,688 കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെ 60,684 കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചു. ഇവരില്‍ 9,882 പേര്‍ അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ഛത്തീസ്ഗഢില്‍ 5,940ഉം കര്‍ണാടകയില്‍ 7,327ഉം ഉത്തര്‍ പ്രദേശില്‍ 3,004ഉം ഡല്‍ഹിയില്‍ 2,733ഉം കുട്ടികള്‍ക്ക് ഇക്കാലയളവില്‍ കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ആദ്യ തരംഗത്തില്‍ വയോധികര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായിരുന്നു കൂടുതല്‍ രോഗബാധ.കുട്ടികളിലെ രോഗപ്രതിരോധ ദൗര്‍ബല്യവും കൊവിഡ് പ്രതിരോധ ശീലവും ഇല്ലാത്തതാണ് വ്യാപനത്തിന് പ്രധാന കാരണമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്. മാത്രമല്ല, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ അതിവേഗം പകരുന്നതും സൂപര്‍ സ്പ്രെഡിന് ഇടയാക്കുന്നതുമാണ്.നിലവില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →