ശ്രീ ഗുരു തേജ് ബഹദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിക്കുന്നതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി 2021 ഏപ്രില്‍ 8 യോഗം ചേരും

ശ്രീ ഗുരു തേജ് ബഹദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിപ്പിക്കുന്നതിനായുള്ള ഉന്നതതല സമിതി 2021 ഏപ്രില്‍ 8 ന് രാവിലെ 11 മണിക്ക് യോഗം ചേരും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. ഈ പ്രത്യേക അവസരത്തെ അടയാളപ്പെടുത്താന്‍ ആസൂത്രണം ചെയ്ത വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

ഉന്നതതല സമിതിയെക്കുറിച്ച്

ശ്രീ ഗുരു തേജ് ബഹദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ നയങ്ങളും പദ്ധതികളും പരിപാടികളും അംഗീകരിക്കുന്നതിനും അവയുടെ മേല്‍നോട്ടത്തിനുമായി 2020 ഒക്ടോബര്‍ 24 നാണ് ഉന്നതതല സമിതി കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള സമിതിയില്‍ 70 അംഗങ്ങളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →