സൗദിയില്‍ പുരാവസ്തുക്കള്‍ നശിപ്പിച്ചാല്‍ മൂന്നുവര്‍ഷം വരെ ജയില്‍വാസവും മൂന്നുലക്ഷം റിയാല്‍ പിഴയും

റിയാദ്; സൗദി അറേബ്യയില്‍ പുരാവസ്തുക്കള്‍ നശിപ്പിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും മൂന്നുലക്ഷം റിയാല്‍ പിഴയും നല്‍കാന്‍ തീരുമാനമായി . സൗദി മന്ത്രിസഭയാണ് ഈ വ്യവസ്ഥക്ക് അംഗീകാരം നല്‍കിയത്. പുരാതന വസ്തുക്കള്‍, മ്യൂസിയങ്ങള്‍, നഗര പൈതൃകം എന്നിവയുടെ സംരക്ഷണ വ്യവസ്ഥപ്രകാരമാണ് ശിക്ഷ. പുരാവസ്തുക്കളോ പുരാവസ്തു സ്ഥലമോ നശിപ്പിക്കുക, മാറ്റം വരുത്തുക,നീക്കം ചെയ്യുക, പുറത്തെടുക്കുക, കേടുപാടുകള്‍ വരുത്തുക സവിശേഷതകളില്‍ മാറ്റം വരുത്തുക അല്ലെങ്കില്‍ ഇല്ലാതാക്കുക എന്നിവ ചെയ്യുന്നത് നിയന ലംഘനമാണ് .

വ്യാജപുരാവസ്തുക്കള്‍ ഉണ്ടാക്കുന്നതും കുറ്റകരമാണ് പുരാതന സൈറ്റുകളോട് ചേര്‍ന്നുളള സ്ഥലങ്ങള്‍ക്ക് നിശ്ചയിച്ച നിബന്ധനകള്‍ പാലിക്കാതിരിക്കുന്നതും നിയമ ലംഘനമാണ്. നിയമ ലംഘകര്‍ക്ക് രണ്ടുവര്‍ഷത്തില്‍ കൂടാത്ത തടവും രണ്ടുലക്ഷത്തില്‍ കൂടാത്ത പിഴയും ഉണ്ടായിരിക്കും.ലൈസന്‍സില്‍ പറഞ്ഞ കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 70,000 റിയാലില്‍ കൂടാത്ത ശിക്ഷയുണ്ടാകും. ഉമസ്ഥതയിലുളള പുരാവസ്തുക്കള്‍ സംബന്ധിച്ച വിവരം നല്‍കാതിരിക്കലും കൈവശം വയ്ക്കുന്നതിന് മതിയായ ഉടമാവകാശം ഇല്ലാതിരിക്കലും അനുമതിയില്ലാതെ വില്‍ക്കുക,വാടകയ്ക്കു നല്‍കുക, കൈമാറുക തുടങ്ങിയവയും നിയമ ലംഘനങ്ങളാണ്. 50,000 റിയാലില്‍ കൂടാത്ത പിഴയാണിതിന് ശിക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →