മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്

കൊല്ലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പരാതി നല്‍കി അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. പരാതി കിട്ടിയതായാണ് പൊലീസില്‍ നിന്ന് മനസിലായത്. 06/04/21 ചൊവ്വാഴ്ച രാവിലെയായിരുന്നു വിഷ്ണുനാഥിന്റെ പ്രതികരണം.

മന്ത്രി തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തെറ്റിദ്ധരണാജനകമായ പ്രസ്താവന നടത്തി. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച സംഭവം പൊലീസ് ആണ് അന്വേഷിക്കേണ്ടത്. അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണിത്. മന്ത്രി ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കളവിന്റെ തുടര്‍ച്ച തെരഞ്ഞെടുപ്പ് ദിവസവും തുടരുന്നുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →