ദേവസ്വം സ്വത്തുക്കള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന ഹൈക്കോടതി

ഗുരുവായൂര്‍: ദേവസ്വം സ്വത്തുക്കള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് ഹൈക്കോടതി. ദേവസ്വം സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമേ ദേവസ്വത്തിന് അവകാശമുളളുവെന്നും അത് വേറാര്‍ക്കും കൈമാറാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്ത് കോടി രൂപ തിരിച്ചുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്ത് വകകളുടേയും അവകാശി ഗുരുവായൂരപ്പനാണെന്നു ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് ഉത്തരവില്‍ നിരീക്ഷിക്കുന്നു.

എന്നാല്‍ ഹൈക്കോടതിയുടെ വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ ഉളള എല്ലാ നടപടികളും പൂര്‍ത്തിയായതായി അറിയുന്നു. ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത 10 കോടി തിരിച്ചുവാങ്ങില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാലോ എന്ന് ഭയന്നാണ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അപ്പീല്‍ നല്‍കുന്നത് നീട്ടിവച്ചത്. അപ്പീല്‍ നല്‍കുന്നതിനുളള എല്ലാ രേഖകളും സുപ്രീം കോടതി അഭിഭാഷകന് കൈമാറിയതായും ഫീസിനത്തില്‍ 16 ലക്ഷം രൂപയും നല്‍കിയതായിട്ടുമാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →