കണ്ണൂര്‍; നിയമ സഭയിലേക്കുളള വോട്ടെടുപ്പ് സുതാര്യവും സുഗമവും ആക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിമുതല്‍ വെബ്കാസ്റ്റിംഗ് പ്രവര്‍ത്തിച്ചുതുടങ്ങും. വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക ജില്ലയാണ് കണ്ണൂര്‍. ജില്ലയിലെ 3,137 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പുപരിപാടികള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലേയും വോട്ടെടുപ്പ് വീക്ഷിക്കുന്നതിനായി കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ വന്‍ സന്നാഹങ്ങളോടെ വിശാലമായ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്പീഡ് ഇന്‍റര്‍ നെറ്റാണ് വെബ് കാസ്റ്റിംഗിനായി ഉപയോഗിക്കുന്നത്.
131 ലാപ്‌ടോപ്പുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഒരു ലാപ്‌ടോപ്പിന്റെ മോണിറ്ററില്‍ 24 ബൂത്തുകളില്‍ നിന്നുളള ദൃശ്യങ്ങള്‍ ഒരേസമയം കാണാന്‍ കഴിയും. ഇതിനായി ഓരോ ലാപ്‌ടോപ്പിനും ഓരോ വ്യൂവിംഗ് സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനായി ജില്ലാ കളക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പ്രത്യേക കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

