താജ് മഹലില്‍ സുരക്ഷ കര്‍ശനമാക്കി

ലക്‌നൗ: താജ് മഹലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ടിന്‍ കണ്ടെയിനര്‍ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. അതീവ സുരക്ഷയുളള ഭാഗത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ടിന്‍ കണ്ടെയിനര്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കണ്ടെയിനര്‍ അവിടെനിന്ന് നീക്കി. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂര്‍ത്തിയാവുന്നതുവരെ താജ്മഹലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് താജ്മഹലില്‍ ബോംബ് വയ്ക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിന്‍ കണ്ടെയിനര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണ്ടെത്തുന്നത്. തുടര്‍ന്ന് താജ് മഹലില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →